---
title: "'മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണം'; നിതീഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി"
english_title: "Asaduddin Owaisi announces full support for Nitish Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327494/Asaduddin-Owaisi-announces-full-support -for-Nitish-Kumar"
published_at: "2025-11-23T17:38:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922fb1145fbb_niteesh_kumar.jpg"
keywords: []
---

# 'മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണം'; നിതീഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി

> **Lead Summary:** **ദില്ലി: **ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിഹാറിൽ തീവ്രവാദത്തെ വളർത്തരുതെന്നും മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു. ഈ വിജയത്തിന് ശേഷമാണ് സീമാഞ്ചലിൽ നടത്തിയ പ്രസം​ഗത്തിൽ ബിജെപി ഉൾപ്പെടെ ഭരിക്കുന്ന നിതീഷിന് പിന്തുണ പ്രഖ്യാപിച്ചത്.

## Article Content

**ദില്ലി: **ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിഹാറിൽ തീവ്രവാദത്തെ വളർത്തരുതെന്നും മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു. ഈ വിജയത്തിന് ശേഷമാണ് സീമാഞ്ചലിൽ നടത്തിയ പ്രസം​ഗത്തിൽ ബിജെപി ഉൾപ്പെടെ ഭരിക്കുന്ന നിതീഷിന് പിന്തുണ പ്രഖ്യാപിച്ചത്.

സീമാഞ്ചലിൻ്റെ മുഴുവൻ പിന്തുണയും നിതീഷിനുണ്ട്. എന്നാൽ ബിഹാറിൽ തീവ്രവാ​ദം വളർത്തരുത്. പാറ്റ്നക്ക് അപ്പുറത്തേക്ക് വികസനം വരണം. മുസ്ലിംങ്ങൾക്ക് തുല്യനീതി വേണം തുടങ്ങിയ നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. സീമാഞ്ചലിലെ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം വലിയ തിരിച്ചടിയാണ് ഇന്ത്യ സഖ്യത്തിന് നൽകിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിലാണ് ഒവൈസിയുടെ പാർട്ടി വോട്ടുകൾ പിളർത്തിയത്. ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുമെന്ന ആക്ഷേപവും ഉയർന്നിരുന്നു. സീമാഞ്ചലിൽ പ്രധാനപ്പെട്ട അഞ്ച് സീറ്റുകളാണ് ഒവൈസിയുടെ പാർട്ടി നേടിയത്. ഈ ഘട്ടത്തിൽ ഒവൈസി എൻഡിഎക്കൊപ്പം നിൽക്കുമെന്ന നിരീക്ഷണവും ശക്തമായിരുന്നു. എന്നാൽ തന്ത്രപൂർവ്വമായാണ് ഒവൈസി കാര്യങ്ങൾ നീക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327494/Asaduddin-Owaisi-announces-full-support -for-Nitish-Kumar)